പഴയ നിയമംMOV
1യെഹൂദായുടെ പുത്രന്മാര്‍: പേരെസ്, ഹെസ്രോന്‍, കര്‍മ്മി, ഹൂര്‍, ശോബൽ.
2ശോബലിന്‍റെ മകനായ രെയായാവ് യഹത്തിനെ ജനിപ്പിച്ചു; യഹത്ത് അഹൂമായിയെയും ലാഹദിനെയും ജനിപ്പിച്ചു. ഇവര്‍ സോരത്യരുടെ കുലങ്ങള്‍.
3ഏതാമിന്‍റെ അപ്പനിൽ നിന്നുദ്ഭവിച്ചവര്‍ ഇവര്‍: യിസ്രെയേൽ, യിശ്മാ, യിദ്ബാശ്; അവരുടെ സഹോദരിക്കു ഹസ്സെലൊല്പോനി എന്നു പേര്‍.
4പെനൂവേൽ ഗെദോരിന്‍റെ അപ്പനും, ഏസെര്‍ ഹൂശയുടെ അപ്പനും ആയിരുന്നു. ഇവര്‍ ബേത്‍ലഹേമിന്‍റെ അപ്പനായ എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്‍റെ പുത്രന്മാര്‍.
5തെക്കോവയുടെ അപ്പനായ അശ്ഹൂരിനു ഹേലാ, നയരാ എന്ന രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു.
6നയരാ അവന് അഹുസ്സാം, ഹേഫെര്‍, തേമനി, ഹായഹസ്താരി എന്നിവരെ പ്രസവിച്ചു. ഇവര്‍ നയരായുടെ പുത്രന്മാര്‍.
7ഹേലയുടെ പുത്രന്മാര്‍: സേരെത്ത്, യെസോഹര്‍, എത്നാന്‍.
8കോസ് ആനൂബിനെയും സോബേബയെയും ഹാരൂമിന്‍റെ മകനായ അഹര്‍ഹേലിന്‍റെ കുലങ്ങളെയും ജനിപ്പിച്ചു.
9യബ്ബേസ് തന്‍റെ സഹോദരന്മാരെക്കാള്‍ ഏറ്റവും മാന്യന്‍ ആയിരുന്നു; അവന്‍റെ അമ്മ: ഞാന്‍ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞ് അവനു യബ്ബേസ് എന്നു പേരിട്ടു.
10യബ്ബേസ് യിസ്രായേലിന്‍റെ ദൈവത്തോട്: നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ച് എന്‍റെ അതിര്‍ വിസ്താരമാക്കുകയും നിന്‍റെ കൈ എന്നോടുകൂടെ ഇരുന്ന് അനര്‍ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു എന്ന് അപേക്ഷിച്ചു. അവന്‍ അപേക്ഷിച്ചതിനെ ദൈവം അവനു നല്കി.
11ശൂഹയുടെ സഹോദരനായ കെലൂബ് മെഹീരിനെ ജനിപ്പിച്ചു; ഇവന്‍ എസ്തോന്‍റെ അപ്പന്‍.
12എസ്തോന്‍ ബേത്ത്-രാഫയെയും പാസേഹയെയും ഈര്‍നാഹാശിന്‍റെ അപ്പനായ തെഹിന്നയെയും ജനിപ്പിച്ചു. ഇവര്‍ രേഖാനിവാസികള്‍ ആകുന്നു.
13കെനസ്സീന്‍റെ പുത്രന്മാര്‍: ഒത്നീയേൽ, സെരായാവ്; ഒത്നീയേലിന്‍റെ പുത്രന്മാര്‍: ഹഥത്ത്.
14മെയോനോഥയി ഒഫ്രയെ ജനിപ്പിച്ചു; സെരായാവ് ഗേ-ഹരാശീമിന്‍റെ അപ്പനായ യോവാബിനെ ജനിപ്പിച്ചു; അവര്‍ കൗശലപ്പണിക്കാര്‍ ആയിരുന്നുവല്ലോ.
15യെഫുന്നെയുടെ മകനായ കാലേബിന്‍റെ പുത്രന്മാര്‍: ഈരൂ, ഏലാ, നായം; ഏലായുടെ പുത്രന്‍: കെനസ്.
16യെഹലലേലിന്‍റെ പുത്രന്മാര്‍: സീഫ്, സീഫാ, തീര്യാ, അസരെയേൽ.
17എസ്രായുടെ പുത്രന്മാര്‍: യേഥെര്‍, മേരെദ്, ഏഫെര്‍, യാലോന്‍ എന്നിവരായിരുന്നു. അവള്‍ മിര്യാമിനെയും ശമ്മയെയും എസ്തെമോവയുടെ അപ്പനായ യിശ്ബഹിനെയും പ്രസവിച്ചു.
18അവന്‍റെ ഭാര്യയായ യെഹൂദീയാ ഗെദോരിന്‍റെ അപ്പനായ യേരെദിനെയും സോഖോവിന്‍റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. ഇവരാകുന്നു മേരെദ് പരിഗ്രഹിച്ച ഫറവോന്‍റെ മകളായ ബിഥ്യയുടെ പുത്രന്മാര്‍.
19നഹമിന്‍റെ സഹോദരിയും ഹോദീയാവിന്‍റെ ഭാര്യയുമായവളുടെ പുത്രന്മാര്‍: ഗര്‍മ്മ്യനായ കെയീലയുടെ അപ്പനും മയഖാത്യനായ എസ്തെമോവയും തന്നെ.
20ശീമോന്‍റെ പുത്രന്മാര്‍; അമ്നോന്‍, രിന്നാ, ബെന്‍-ഹാനാന്‍, തീലോന്‍. യിശിയുടെ പുത്രന്മാര്‍: സോഹേത്ത്, ബെന്‍-സോഹേത്ത്.
21യെഹൂദായുടെ മകനായ ശേലയുടെ പുത്രന്മാര്‍: ലേഖയുടെ അപ്പനായ ഏരും മാരേശയുടെ അപ്പനായ ലദയും ബേത്ത്-അശ്ബെയയിൽ ശണപടം നെയ്യുന്ന കൈത്തൊഴില്ക്കാരുടെ കുലങ്ങളും;
22യോക്കീമും കോസേബാനിവാസികളും മോവാബിൽ അധികാരം ഉണ്ടായിരുന്ന യോവാശ്, സാരാഫ് എന്നിവരും യാശൂബീ-ലേഹെമും തന്നെ. ഇവ പുരാണവൃത്താന്തങ്ങള്‍ അല്ലോ.
23ഇവര്‍ നെതായീമിലും ഗെദേരയിലും പാര്‍ത്ത കുശവന്മാര്‍ ആയിരുന്നു; അവര്‍ രാജാവിനോടുകൂടെ അവന്‍റെ വേല ചെയ്‍വാന്‍ അവിടെ പാര്‍ത്തു.
24ശിമെയോന്‍റെ പുത്രന്മാര്‍: നെമൂവേൽ, യാമീന്‍, യാരീബ്, സേരഹ്, ശൗൽ;
25അവന്‍റെ മകന്‍ ശല്ലൂം; അവന്‍റെ മകന്‍ മിബ്ശാം; അവന്‍റെ മകന്‍ മിശ്മ.
26മിശ്മയുടെ പുത്രന്മാര്‍: അവന്‍റെ മകന്‍ ഹമ്മൂവേൽ; അവന്‍റെ മകന്‍ സക്കൂര്‍; അവന്‍റെ മകന്‍ ശിമെയി;
27ശിമെയിക്കു പതിനാറ് പുത്രന്മാരും ആറ് പുത്രിമാരും ഉണ്ടായിരുന്നു; എങ്കിലും അവന്‍റെ സഹോദരന്മാര്‍ക്ക് അധികം മക്കളില്ലായ്കയാൽ അവരുടെ കുലമെല്ലാം യെഹൂദാമക്കളോളം വര്‍ധിച്ചില്ല.
28അവര്‍ ബേര്‍-ശേബയിലും മോലാദയിലും ഹസര്‍-ശൂവാലിലും
29ബിൽഹയിലും ഏസെമിലും തോലാദിലും
30ബെഥൂവേലിലും ഹോര്‍മ്മായിലും സിക്ലാഗിലും
31ബേത്ത്-മര്‍ക്കാബോത്തിലും ഹസര്‍-സൂസീമിലും ബേത്ത്-ബിരിയിലും ശയരയീമിലും പാര്‍ത്തു. ഇവ ദാവീദിന്‍റെ വാഴ്ചവരെ അവരുടെ പട്ടണങ്ങള്‍ ആയിരുന്നു.
32അവരുടെ ഗ്രാമങ്ങള്‍: ഏതാം, അയീന്‍, രിമ്മോന്‍, തോഖെന്‍, ആശാന്‍ ഇങ്ങനെ അഞ്ചു പട്ടണവും
33ഈ പട്ടണങ്ങളുടെ ചുറ്റും ബാൽവരെ അവയ്ക്കുള്ള സകല ഗ്രാമങ്ങളുംതന്നെ. ഇവ അവരുടെ വാസസ്ഥലങ്ങള്‍. അവര്‍ക്കു സ്വന്തവംശാവലിയും ഉണ്ടായിരുന്നു.
34മെശോബാബ്, യമ്ലേക്, അമസ്യാവിന്‍റെ മകനായ യോശാ,
35യോവേൽ, അസീയേലിന്‍റെ മകനായ സെരായാവിന്‍റെ മകനായ യോശിബ്യാവിന്‍റെ മകനായ യേഹൂ,
36എല്യോവേനായി, യയക്കോബാ, യെശോഹായാവ്, അസായാവ്, അദീയേൽ, യസീമീയേൽ, ബെനായാവ്,
37ശെമെയാവിന്‍റെ മകനായ ശിമ്രിയുടെ മകനായ യെദായാവിന്‍റെ മകനായ അല്ലോന്‍റെ മകനായ ശിഫിയുടെ മകനായ സീസാ;
38പേര്‍ വിവരം പറഞ്ഞിരിക്കുന്ന ഇവര്‍ തങ്ങളുടെ കുലങ്ങളിൽ പ്രഭുക്കന്മാരായിരുന്നു; അവരുടെ പിതൃഭവനങ്ങള്‍ ഏറ്റവും വര്‍ധിച്ചിരുന്നു.
39അവര്‍ തങ്ങളുടെ ആട്ടിന്‍കൂട്ടങ്ങള്‍ക്കു മേച്ചൽ തിരയേണ്ടതിനു ഗെദോര്‍പ്രവേശനത്തോളം താഴ്വരയുടെ കിഴക്കുവശംവരെ യാത്രചെയ്തു.
40അവര്‍ പുഷ്‍ടിയുള്ളതും നല്ലതുമായ മേച്ചൽ കണ്ടെത്തി; ദേശം വിസ്താരവും സ്വസ്ഥതയും സമാധാനവും ഉള്ളതായിരുന്നു; അവിടത്തെ പൂര്‍വനിവാസികള്‍ ഹാംവംശക്കാരായിരുന്നു.
41പേര്‍ വിവരം എഴുതിയിരിക്കുന്ന ഇവര്‍ യെഹൂദാരാജാവായ യെഹിസ്കീയാവിന്‍റെ കാലത്ത് അവിടെ ചെന്ന് അവരുടെ കൂടാരങ്ങളെയും അവിടെ ഉണ്ടായിരുന്ന മെയൂന്യരെയും ആക്രമിച്ചു, ഇന്നുവരെ അവര്‍ക്കു നിര്‍മ്മൂലനാശം വരുത്തുകയും അവിടെ തങ്ങളുടെ ആട്ടിന്‍കൂട്ടങ്ങള്‍ക്കു മേച്ചൽ ഉള്ളതുകൊണ്ട് അവര്‍ക്കു പകരം പാര്‍ക്കയും ചെയ്തു.
42ശിമെയോന്യരായ ഇവരിൽ അഞ്ഞൂറു പേര്‍, യിശിയുടെ പുത്രന്മാരായ പെലത്യാവ്, നെയര്യാവ്, രെഫായാവ്, ഉസ്സീയേൽ എന്നീ തലവന്മാരോടുകൂടെ സേയീര്‍പര്‍വതത്തിലേക്കു യാത്ര ചെയ്തു.
43അവര്‍ അമാലേക്യരിൽ ചാടിപ്പോയിരുന്ന ശിഷ്ടജനത്തെ വെട്ടിക്കൊന്ന് ഇന്നുവരെ അവിടെ പാര്‍ക്കുന്നു.