പഴയ നിയമംMOV

1 ദിനവൃത്താന്തം 2

1യിസ്രായേലിന്‍റെ പുത്രന്മാരാവിത്: രൂബേന്‍, ശിമെയോന്‍, ലേവി, യെഹൂദാ, യിസ്സാഖാര്‍, സെബൂലൂന്‍,

2ദാന്‍, യോസേഫ്, ബെന്യാമീന്‍, നഫ്താലി, ഗാദ്, ആശേര്‍.

3യെഹൂദായുടെ പുത്രന്മാര്‍: ഏര്‍, ഓനാന്‍, ശേലാ; ഇവര്‍ മൂവരും കനാന്യസ്ത്രീയായ ബത്ശൂവയിൽനിന്ന് അവനു ജനിച്ചു. യെഹൂദായുടെ ആദ്യജാതനായ ഏര്‍ യഹോവയ്ക്ക് അനിഷ്ടനായിരുന്നതുകൊണ്ട് അവന്‍ അവനെ കൊന്നു.

4അവന്‍റെ മരുമകള്‍ താമാര്‍ അവനു പേരെസിനെയും സേരഹിനെയും പ്രസവിച്ചു. യെഹൂദായുടെ പുത്രന്മാര്‍ ആകെ അഞ്ചു പേര്‍.

5പേരെസിന്‍റെ പുത്രന്മാര്‍: ഹെസ്രോന്‍, ഹാമൂൽ.

6സേരഹിന്‍റെ പുത്രന്മാര്‍: സിമ്രി, ഏഥാന്‍, ഹേമാന്‍, കല്ക്കോൽ, ദാരാ; ഇങ്ങനെ അഞ്ചു പേര്‍.

7കര്‍മ്മിയുടെ പുത്രന്‍: ശപഥാര്‍പ്പിതവസ്തുവിൽ അകൃത്യം ചെയ്തു യിസ്രായേലിനെ കഷ്ടത്തിലാക്കിയ ആഖാന്‍ തന്നെ.

8ഏഥാന്‍റെ പുത്രന്‍: അസര്യാവ്.

9ഹെസ്രോനു ജനിച്ച പുത്രന്മാര്‍: യെരഹ്‍മയേൽ, രാം, കെലൂബായി.

10രാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് യെഹൂദാമക്കള്‍ക്കു പ്രഭുവായ നഹശോനെ ജനിപ്പിച്ചു.

11നഹശോന്‍ ശല്മയെ ജനിപ്പിച്ചു; ശല്മബോവസിനെ ജനിപ്പിച്ചു.

12ബോവസ് ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു.

13യിശ്ശായി തന്‍റെ ആദ്യജാതന്‍ എലിയാബിനെയും രണ്ടാമന്‍ അബീനാദാബിനെയും മൂന്നാമന്‍ ശിമെയയെയും

14നാലാമന്‍ നഥനയേലിനെയും അഞ്ചാമന്‍ രദ്ദായിയെയും

15ആറാമന്‍ ഓസെമിനെയും ഏഴാമന്‍ ദാവീദിനെയും ജനിപ്പിച്ചു.

16അവരുടെ സഹോദരിമാര്‍ സെരൂയയും അബീഗയിലും ആയിരുന്നു. സെരൂയയുടെ പുത്രന്മാര്‍: അബീശായി, യോവാബ്, അസാഹേൽ; ഇങ്ങനെ മൂന്നു പേര്‍.

17അബീഗയിൽ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പന്‍ യിശ്മായേല്യനായ യേഥെര്‍ ആയിരുന്നു.

18ഹെസ്രോന്‍റെ മകന്‍ കാലേബ് തന്‍റെ ഭാര്യയായ അസൂബായിലും യെരിയോത്തിലും മക്കളെ ജനിപ്പിച്ചു. അവളുടെ പുത്രന്മാര്‍: യേശെര്‍, ശോബാബ്, അര്‍ദ്ദോന്‍.

19അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവള്‍ അവനു ഹൂരിനെ പ്രസവിച്ചു.

20ഹൂര്‍ ഊരിയെ ജനിപ്പിച്ചു; ഊരി ബെസലേലിനെ ജനിപ്പിച്ചു.

21അതിന്‍റെ ശേഷം ഹെസ്രോന്‍ ഗിലെയാദിന്‍റെ അപ്പനായ മാഖീരിന്‍റെ മകളുടെ അടുക്കൽ ചെന്ന് അവളെ വിവാഹം ചെയ്തപ്പോള്‍ അവന് അറുപതു വയസ്സായിരുന്നു. അവള്‍ അവന് സെഗൂബിനെ പ്രസവിച്ചു.

22സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവനു ഗിലെയാദു ദേശത്ത് ഇരുപത്തിമൂന്ന് പട്ടണം ഉണ്ടായിരുന്നു.

23എന്നാൽ ഗെശൂരും അരാമും യായീരിന്‍റെ പട്ടണങ്ങളെയും കെനാത്തിനെയും അതിന്‍റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപതു പട്ടണം അവരുടെ കൈയിൽനിന്നു പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്‍റെ അപ്പനായ മാഖീരിന്‍റെ പുത്രന്മാരായിരുന്നു.

24ഹെസ്രോന്‍ കാലേബ് -എഫ്രാത്തയിൽവച്ചു മരിച്ചശേഷം ഹെസ്രോന്‍റെ ഭാര്യ അബീയാ അവനു തെക്കോവയുടെ അപ്പനായ അശ്ഹൂരിനെ പ്രസവിച്ചു.

25ഹെസ്രോന്‍റെ ആദ്യജാതനായ യെരഹ്‍മയേലിന്‍റെ പുത്രന്മാര്‍: ആദ്യജാതന്‍ രാം, ബൂനാ, ഓരെന്‍, ഓസെം, അഹീയാവ്.

26യെരഹ്‍മയേലിനു മറ്റൊരു ഭാര്യ ഉണ്ടായിരുന്നു; അവള്‍ക്ക് അതാരാ എന്നു പേര്‍; അവള്‍ ഓനാമിന്‍റെ അമ്മ.

27യെരഹ്‍മയേലിന്‍റെ ആദ്യജാതനായ രാമിന്‍റെ പുത്രന്മാര്‍: മയസ്, യാമീന്‍, ഏക്കെര്‍.

28ഓനാമിന്‍റെ പുത്രന്മാര്‍: ശമ്മായി, യാദാ. ശമ്മായിയുടെ പുത്രന്മാര്‍: നാദാബ്, അബീശൂര്‍.

29അബീശൂരിന്‍റെ ഭാര്യക്ക് അബീഹയീൽ എന്നു പേര്‍; അവള്‍ അവന് അഹ്ബാനെയും മോലീദിനെയും പ്രസവിച്ചു.

30നാദാബിന്‍റെ പുത്രന്മാര്‍: സേലെദ്, അപ്പയീം; എന്നാൽ സേലെദ് മക്കളില്ലാതെ മരിച്ചു.

31അപ്പയീമിന്‍റെ പുത്രന്മാര്‍: യിശി. യിശിയുടെ പുത്രന്മാര്‍: ശേശാന്‍. ശേശാന്‍റെ പുത്രന്മാര്‍: അഹനുയീം.

32ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാര്‍: യേഥെര്‍, യോനാഥാന്‍; എന്നാൽ യേഥെര്‍ മക്കളില്ലാതെ മരിച്ചു.

33യോനാഥാന്‍റെ പുത്രന്മാര്‍: പേലെത്ത്, സാസാ. ഇവര്‍ യെരഹ്‍മയേലിന്‍റെ പുത്രന്മാര്‍.

34ശേശാനു പുത്രിമാരല്ലാതെ പുത്രന്മാരില്ലായിരുന്നു. ശേശാനു മിസ്രയീമ്യനായ ഒരു ഭൃത്യന്‍ ഉണ്ടായിരുന്നു; അവനു യര്‍ഹാ എന്നു പേര്‍.

35ശേശാന്‍ തന്‍റെ മകളെ തന്‍റെ ഭൃത്യനായ യര്‍ഹായ്ക്കു ഭാര്യയായി കൊടുത്തു; അവള്‍ അവന് അത്ഥായിയെ പ്രസവിച്ചു.

36അത്ഥായി നാഥാനെ ജനിപ്പിച്ചു; നാഥാന്‍ സാബാദിനെ ജനിപ്പിച്ചു;

37സാബാദ് എഫ്ലാലിനെ ജനിപ്പിച്ചു;

38എഫ്ലാൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യെഹൂവിനെ ജനിപ്പിച്ചു; യെഹൂ അസര്യാവെ ജനിപ്പിച്ചു;

39അസര്യാവ് ഹേലെസിനെ ജനിപ്പിച്ചു; ഹേലെസ് എലെയാശയെ ജനിപ്പിച്ചു;

40എലെയാശാ സിസ്മായിയെ ജനിപ്പിച്ചു; സിസ്മായി ശല്ലൂമിനെ ജനിപ്പിച്ചു;

41ശല്ലും യെക്കമ്യാവെ ജനിപ്പിച്ചു; യെക്കമ്യാവ് എലീശാമായെ ജനിപ്പിച്ചു.

42യെരഹ്‍മയേലിന്‍റെ സഹോദരനായ കാലേബിന്‍റെ പുത്രന്മാര്‍: അവന്‍റെ ആദ്യജാതനും സീഫിന്‍റെ അപ്പനുമായ മേശാ; ഹെബ്രോന്‍റെ അപ്പനായ മാരേശയുടെ പുത്രന്മാരും.

43ഹെബ്രോന്‍റെ പുത്രന്മാര്‍: കോരഹ്, തപ്പൂഹ്, രേക്കെം, ശേമാ.

44ശേമാ യൊര്‍ക്കെയാമിന്‍റെ അപ്പനായ രഹമിനെ ജനിപ്പിച്ചു; രേക്കെം ശമ്മായിയെ ജനിപ്പിച്ചു.

45ശമ്മായിയുടെ മകന്‍ മാവോന്‍. മാവോന്‍ ബേത്ത്-സൂറിന്‍റെ അപ്പനായിരുന്നു.

46കാലേബിന്‍റെ വെപ്പാട്ടിയായ ഏഫാ ഹാരാനെയും മോസയെയും ഗാസേസിനെയും പ്രസവിച്ചു; ഹാരാന്‍ ഗാസേസിനെ ജനിപ്പിച്ചു.

47യാദയുടെ പുത്രന്മാര്‍: രേഗെം, യോഥാം, ഗേശാന്‍, പേലെത്ത്, ഏഫാ, ശയഫ്.

48കാലേബിന്‍റെ വെപ്പാട്ടിയായ മയഖാ ശേബെരിനെയും തിര്‍ഹനയെയും പ്രസവിച്ചു.

49അവള്‍ മദ്മന്നയുടെ അപ്പനായ ശയഫ്, മഗ്ബേനയുടെയും ഗിബെയയുടെയും അപ്പനായ ശെവാ എന്നിവരെയും പ്രസവിച്ചു; കാലേബിന്‍റെ മകള്‍ അക്സാ ആയിരുന്നു.

50ഇവരത്രേ കാലേബിന്‍റെ പുത്രന്മാര്‍. എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്‍റെ പുത്രന്മാര്‍: കിര്യത്ത്-യെയാരീമിന്‍റെ അപ്പനായ ശോബാൽ,

51ബേത്‍ലഹേമിന്‍റെ അപ്പനായ ശല്മ, ബേത്ത്-ഗാദേരിന്‍റെ അപ്പനായ ഹാരേഫ്.

52കിര്യത്ത്-യെയാരീമിന്‍റെ അപ്പനായ ശോബാലിനു പുത്രന്മാര്‍ ഉണ്ടായിരുന്നു: ഹാരോവേ, മെനൂഹോത്തിന്‍റെ പാതി.

53കിര്യത്ത്-യെയാരീമിന്‍റെ കുലങ്ങളാവിത്: യിത്രീയര്‍, പൂത്യര്‍, ശൂമാത്യര്‍, മിശ്രായര്‍; ഇവരിൽനിന്നു സൊരാത്യരും എസ്താവോല്യരും ഉദ്ഭവിച്ചു.

54ശല്മയുടെ പുത്രന്മാര്‍: ബേത്‍ലഹേം, നെതോഫാത്യര്‍, അത്രോത്ത്-ബേത്ത്-യോവാബ്, മാനഹത്യരിൽ പാതി സൊര്യര്‍.

55യബ്ബേസിൽ പാര്‍ത്തുവന്ന ശാസ്ത്രിമാരുടെ കുലങ്ങളാവിത്: തിരാത്യര്‍, ശിമെയാത്യര്‍, സൂഖാത്യര്‍; ഇവര്‍ രേഖാബ്ഗൃഹത്തിന്‍റെ അപ്പനായ ഹമാത്തിൽനിന്നുദ്ഭവിച്ച കേന്യരാകുന്നു.